Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arjun Ashokan

മാ​സ് ആ​ക്ഷ​നു​മാ​യി ജോ​ജു ജോ​ർ​ജ്; വ​ര​വ് ട്രെ​യി​ല​ർ  

ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന വ​ര​വി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ഓ​ൾ​ഗാ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നൈ​സി റെ​ജി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

മ​ല​യോ​ര​മേ​ഖ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്നാ​ട്ടി​ലെ പ്ര​മു​ഖ​രാ​യ പ്ലാ​ന്‍റ​ർ​മാ​രു​ടേ​യും അ​വ​ർ​ക്കി​ട​യി​ലെ കി​ട​മ​ത്സ​ര​ങ്ങ​ളു​ടേ​യും, പ​ക​യു​ടേ​യും, പ്ര​തി​കാ​ര​ത്തി​ന്‍റെ​യും ക​ഥ​യാ​ണ് ആ​ക്ഷ​ൻ ത്രി​ല്ല​ർ മൂ​ഡി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മൂ​ന്നാ​ർ, മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ, മു​ണ്ട​ക്ക​യം, പാ​ലാ, കോ​ട്ട​യം, തേ​നി, എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. ജോ​ജു ജോ​ർ​ജ് നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ വ​ലി​യ താ​ര​നി​ര ത​ന്നെ അ​ണി നി​ര​ക്കു​ന്നു.

 

Movies

അ​ർ​ജു​ൻ അ​ശോ​ക​നൊ​പ്പം ഷ​റ​ഫു​ദ്ദീ​നും ശ്രീ​നാ​ഥ് ഭാ​സി​യും; ഖ​ജു​രാ​വോ​യി​ലെ ഗാ​നം ഹി​റ്റാ​കു​ന്നു

അ​ർ​ജു​ൻ അ​ശോ​ക​നും ഷ​റ​ഫു​ദ്ദീ​നും ശ്രീ​നാ​ഥ് ഭാ​സി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ഖ​ജു​രാ​വോ ഡ്രീം​സ് സി​നി​മ​യി​ലെ ഗാ​നം പു​റ​ത്ത്. ചി​ത്രം ഡി​സം​ബ​ർ അ​ഞ്ചി​ന് തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

ഗോ​പി സു​ന്ദ​ർ ഈ​ണ​മി​ട്ടി​രി​ക്കു​ന്ന ഗാ​നം എ​ഴു​തി​യി​രി​ക്കു​ന്ന​ത് ബി.​കെ. ഹ​രി​നാ​രാ​യ​ണ​നും ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​ജ​യ് യേ​ശു​ദാ​സും അ​ഫ്ല ശു​ഭാ​ന​യു​മാ​ണ്.

യൂ​ത്തി​നെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​താ​ണ് ചി​ത്ര​മെ​ന്നാ​ണ് സൂ​ച​ന. ഗു​ഡ് ലൈ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എം.​കെ. നാ​സ​ർ നി​ർ​മി​ച്ച് മ​നോ​ജ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത് സേ​തു​വാ​ണ്. ഗു​ഡ് ലൈ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് ത്രൂ ​ആ​ശി​ർ​വാ​ദ് റി​ലീ​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു.

 

Movies

റെസ്‌ലിംഗുമായി അർജുൻ അശോകൻ; ചത്ത പച്ച ടീസർ

റെ​സ്‌​ലിം​ഗി​ൽ നി​ന്നും പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട് മ​ല​യാ​ള​ത്തി​ൽ ഒ​രു​ക്കു​ന്ന പാ​ൻ ഇ​ന്ത്യ​ൻ റെ​സ്‌​ലിംഗ് ആ​ക്‌​ഷ​ൻ കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​ർ ച​ത്ത പ​ച്ച: റിം​ഗ് ഓ​ഫ് റൗ​ഡീ​സ് ടീ​സ​ർ എ​ത്തി.

മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ന​ന്ത​ര​വ​നും ജീ​ത്തു ജോ​സ​ഫ്, രാ​ജീ​വ് ര​വി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം സം​വി​ധാ​ന സ​ഹാ​യി​യാ​യി ജോ​ലി​യും ചെ​യ്തി​ട്ടു​ള്ള അ​ദ്വൈ​ത് നാ​യ​ർ ആ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

അ​ർ​ജു​ൻ അ​ശോ​ക​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ റോ​ഷ​ൻ മാ​ത്യു, മാ​ർ​ക്കോ എ​ന്ന സി​നി​മ​യി​ൽ വി​ക്ട​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഇ​ഷാ​ൻ ഷൗ​ക്ക​ത്, വി​ശാ​ഖ് നാ​യ​ർ, പൂ​ജ മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു​ണ്ട്.

Movies

ജീ​വി​ത​ത്തി​ന്‍റെ താ​ളം തെ​റ്റി​ക്കു​ന്ന വെ​ള്ള​പ്പാ​ണ്ട്: അ​ർ​ജു​ൻ അ​ശോ​ക​നെ പ്ര​ശം​സി​ച്ച് മം​മ്ത

 വെ​ള്ള​പ്പാ​ണ്ട് എ​ന്ന അ​സു​ഖ​മു​ള്ള ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ച്ച ന​ട​ൻ അ​ർ​ജു​ൻ അ​ശോ​ക​നെ അ​ഭി​ന​ന്ദി​ച്ച് മം​മ്ത മോ​ഹ​ൻ​ദാ​സ്. അ​ർ​ജു​ന്‍റെ ധൈ​ര്യ​ത്തെ അ​ഭി​ന​ന്ദി​ക്കാ​ൻ താ​ൻ ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കു​ക​യാ​ണെ​ന്നും മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി വ​ന്ന സൂ​പ്പ​ർ ഹീ​റോ​യി​ൻ സി​നി​മ​യെ ആ​ഘോ​ഷി​ക്കു​ന്ന കൂ​ട്ട​ത്തി​ൽ മ​റ്റൊ​രാ​ളെ മ​റ​ക്ക​രു​തെ​ന്നും ന​ടി പ​റ​ഞ്ഞു.

വെ​ള്ള​പ്പാ​ണ്ട് എ​ന്ന ത്വ​ക്ക് രോ​ഗ​വു​മാ​യി പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ആ​ഗ്ര​ഹി​ക്കാ​തെ ജീ​വി​ക്കു​ന്ന നി​ര​വ​ധി​പേ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​ണ് ‘ത​ല​വ​ര’ എ​ന്ന സി​നി​മ​യി​ലെ അ​ർ​ജു​ൻ അ​ശോ​ക​ന്‍റെ ക​ഥാ​പാ​ത്ര​മെ​ന്നും ത​ന്‍റെ ര​ണ്ടാ​മ​ത്തെ സി​നി​മ​യി​ൽ ത​ന്നെ ഇ​ത്ത​ര​മൊ​രു വി​ഷ​യം ച​ർ​ച്ച​ചെ​യ്യാ​ൻ മു​ന്നോ​ട്ട് വ​ന്ന അ​ഖി​ൽ അ​നി​ൽ​കു​മാ​ർ എ​ന്ന സം​വി​ധാ​യ​ക​നെ അ​ഭി​ന​ന്ദി​ക്കു​ന്നു എ​ന്നും മം​മ്‌​ത മോ​ഹ​ൻ​ദാ​സ് കു​റി​ച്ചു.

""മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ആ​ദ്യ​മാ​യി ഒ​രു സൂ​പ്പ​ർ​ഹീ​റോ​യി​ൻ ക​ട​ന്നു​വ​ന്ന​തും വി​ജ​യി​ച്ച​തും ന​മ്മ​ൾ ആ​ഘോ​ഷി​ക്കു​മ്പോ​ൾ മ​റ്റൊ​രാ​ളി​ലേ​ക്ക് കൂ​ടി നി​ങ്ങ​ളു​ടെ ശ്ര​ദ്ധ ക്ഷ​ണി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. സി​നി​മ​യെ​ക്കാ​ളു​പ​രി ജീ​വി​ത​ത്തി​ൽ പോ​രാ​ട്ട​ങ്ങ​ൾ ന​ട​ത്തി ജീ​വി​ക്കു​ന്ന അ​നേ​കം സൂ​പ്പ​ർ​ഹീ​റോ​ക​ളു​ടെ​യും സൂ​പ്പ​ർ​ഹി​റോ​യി​നു​ക​ളു​ടെ​യും ന​മു​ക്കി​ട​യി​ലു​ണ്ട്.

അ​ത്ത​ര​മൊ​രു യ​ഥാ​ർ​ഥ ഹീ​റോ​യു​ടെ ജീ​വി​തം പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്ര​ത്തെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ധൈ​ര്യം കാ​ണി​ച്ച ഒ​രു താ​ര​ത്തെ അ​ഭി​ന​ന്ദി​ക്കു​ക ത​ന്നെ​വേ​ണം.

ത​ല​വ​ര എ​ന്ന സി​നി​മ തി​ര​ഞ്ഞെ​ടു​ത്ത​തി​ന് അ​ർ​ജു​ൻ അ​ശോ​ക​ന് ന​ന്ദി. ഒ​രു​പ​ക്ഷേ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വി​ര​സ​മാ​യി തോ​ന്നാ​വു​ന്ന​തും ഉ​ൾ​ക്കൊ​ള്ളാ​ൻ പ്ര​യാ​സ​മു​ള്ള​തു​മാ​യ ഒ​രു വി​ഷ​യ​ത്തെ ത​ന്‍റെ ര​ണ്ടാ​മ​ത്തെ സം​വി​ധാ​ന സം​രം​ഭ​ത്തി​ൽ ത​ന്നെ ആ​രു​ടെ​യും വ്യ​ക്തി​പ​ര​മാ​യ വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്താ​തെ ല​ളി​ത​മാ​യും ആ​ക​ർ​ഷ​ക​മാ​യും അ​വ​ത​രി​പ്പി​ച്ച അ​ഖി​ൽ അ​നി​ൽ​മാ​റി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

ശ​രീ​ര​ത്തി​ൽ ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ നി​റം ന​ഷ്ട​പ്പെ​ടു​ന്ന, ഉ​പ​രി​പ്ല​വ​മെ​ന്ന് തോ​ന്നാ​മെ​ങ്കി​ലും സാ​ധാ​ര​ണ ജീ​വി​ത​ത്തെ താ​ളം തെ​റ്റി​ക്കു​ന്ന വെ​ള്ള​പ്പാ​ണ്ട് എ​ന്ന ത്വ​ക്ക് രോ​ഗ​മു​ള്ള​വ​ർ​ക്കും, അ​ങ്ങ​നെ​യു​ള്ള​വ​രെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്കും ജ്യോ​തി​ഷി​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ വ്യ​ക്തി​പ​ര​മാ​യി അ​നു​ഭ​വ​പ്പെ​ടും.

വീ​ട്ടി​ലാ​യാ​ലും ജോ​ലി​സ്ഥ​ല​ത്താ​യാ​ലും സു​ഹൃ​ത്തു​ക്ക​ൾ​ക്കി​ട​യി​ലാ​യാ​ലും വ്യ​ക്തി​ബ​ന്ധ​ങ്ങ​ളി​ലാ​യാ​ലും സ​മൂ​ഹ​ത്തി​ലാ​യാ​ലും ഇ​ത് ബാ​ധി​ച്ച ഒ​രാ​ൾ​ക്ക് നേ​രി​ടേ​ണ്ടി​വ​രു​ന്ന മാ​ന​സി​ക​വും വൈ​കാ​രി​ക​വു​മാ​യ, പ്ര​ത്യേ​കി​ച്ചും മ​ന​ശാ​സ്ത്ര​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ളെ മാ​ന​സി​ക​മാ​യി നേ​രി​ടേ​ണ്ട​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് ഈ ​സി​നി​മ മ​നോ​ഹ​ര​മാ​യും വേ​ദ​നാ​ജ​ന​ക​മാ​യും എ​ന്നാ​ൽ ശ​ക്ത​മാ​യും വ​ര​ച്ചു​കാ​ട്ടു​ന്നു.

ന​മു​ക്കി​ട​യി​ൽ ജീ​വി​ക്കു​ന്ന എ​ല്ലാ പാ​ണ്ട​ക​ൾ​ക്കും കൂ​ടു​ത​ൽ ശ​ക്തി ല​ഭി​ക്ക​ട്ടെ. ന​മ്മ​ൾ ഇ​തി​ലൂ​ടെ​യും ഇ​തി​ല​ധി​ക​വും കും​ഫ്ഗു ചെ​യ്ത് മു​ന്നോ​ട്ട് പോ​കും! പോ​രാ​ട്ടം തു​ട​രു​ക.’’ മം​മ്ത മോ​ഹ​ൻ​ദാ​സ് കു​റി​ച്ചു.

നി​ര​വ​ധി ത​വ​ണ കാ​ൻ​സ​ർ രോ​ഗ​ത്തോ​ട് ധീ​ര​മാ​യി പോ​രാ​ടി വി​ജ​യി​ച്ച താ​ര​മാ​ണ് മം​മ്‌​ത മോ​ഹ​ൻ​ദാ​സ്. ജീ​വി​ത​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യെ​ങ്കി​ലും പ്ര​തി​സ​ന്ധി​ക​ളെ പു​ഞ്ചി​രി​യോ​ടെ നേ​രി​ടു​ന്ന താ​ര​ത്തി​ന് അ​ടു​ത്തി​ടെ വി​റ്റി​ലി​ഗോ അ​ഥ​വാ വെ​ള്ള​പ്പാ​ണ്ട് എ​ന്ന ഓ​ട്ടോ​ഇ​മ്മ്യൂ​ൺ രോ​ഗ​വും ബാ​ധി​ച്ചി​രു​ന്നു എ​ന്ന് മം​മ്ത ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഈ ​രോ​ഗാ​വ​സ്ഥ കാ​ര​ണം ശ​രീ​ര​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ലെ ച​ർ​മ​ത്തി​ന് നി​റം ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

Movies

അ​ർ​ജു​ൻ അ​ശോ​ക​ന്‍റെ വ്യ​ത്യ​സ്ത ഗെ​റ്റ​പ്പ്; ച​ത്ത​പ​ച്ച ഫ​സ്റ്റ്ലു​ക്ക്

അ​ർ​ജു​ൻ അ​ശോ​ക​ൻ നാ​യ​ക​നാ​കു​ന്ന ച​ത്ത പ​ച്ച എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ങ്ങി.​ലോ​ക പ്ര​ശ​സ്ത​മാ​യ ഡ​ബ്ള്യു​ഡ​ബ്ള്യു​ഇ​യി​ൽ നി​ന്ന് പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട് മ​ല​യാ​ള​ത്തി​ൽ ഒ​രു​ക്കാ​ൻ പോ​കു​ന്ന പാ​ൻ ഇ​ന്ത്യ​ൻ റെ​സ്ലിം​ഗ് ആ​ക്ഷ​ൻ കോ​മ​ഡി എ​ന്‍റ​ർ​റ്റൈ​നെ​ർ ആ​ണ് ച​ത്ത പ​ച്ച- റിം​ഗ് ഓ​ഫ് റൗ​ഡീ​സ്.

ഫോ​ർ​ട്ട് കൊ​ച്ചി​യി​ലു​ള്ള ഒ​രു അ​ണ്ട​ർ ഗ്രൗ​ണ്ട് റെ​സ്ലിം​ഗ് ക്ല​ബും അ​വി​ടെ​യെ​ത്തു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു​ക്കു​ന്ന ഈ ​ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് റീ​ൽ വേ​ൾ​ഡ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ആ​ണ്.

ട്രാ​ൻ​സ് വേ​ൾ​ഡ് ഗ്രൂ​പ്, ലെ​ൻ​സ്മാ​ൻ ഗ്രൂ​പ്പ് എ​ന്നി​വ​ർ കൂ​ടി ചേ​ർ​ന്നാ​ണ് റീ​ൽ വേ​ൾ​ഡ് എ​ന്റ​ർ​ടൈ​ൻ​മെ​ന്‍റ് രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ട്രാ​ൻ​സ് വേ​ൾ​ഡ് ഗ്രൂ​പ്പി​ന്‍റെ ര​മേ​ഷ്, റി​തേ​ഷ് രാ​മ​കൃ​ഷ്ണ​ൻ, ലെ​ൻ​സ്മാ​ൻ ഗ്രൂ​പ്പി​ന്‍റെ ഷി​ഹാ​ൻ ഷൌ​ക്ക​ത്ത് എ​ന്നി​വ​ർ​ക്കൊ​പ്പം ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​ക്രി​യ​യി​ൽ, മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ നേ​തൃ​നി​ര​യി​ലു​ള്ള എ​സ്. ജോ​ർ​ജ്, സു​നി​ൽ സിം​ഗ് എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്.

മ​ല​യാ​ള സൂ​പ്പ​ർ താ​രം മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ന​ന്ത​ര​വ​നും ജീ​ത്തു ജോ​സ​ഫ്, രാ​ജീ​വ് ര​വി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം സം​വി​ധാ​ന സ​ഹാ​യി​യാ​യി ജോ​ലി​യും ചെ​യ്തി​ട്ടു​ള്ള അ​ദ്വൈ​ത് നാ​യ​ർ ആ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്ത് കൊ​ണ്ട് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. തി​ര​ക്ക​ഥാ​കൃ​ത്ത് സ​നൂ​പ് തൈ​ക്കൂ​ടം.

പ്ര​ശ​സ്ത ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​രാ​യ ശ​ങ്ക​ർ- ഇ​ഹ്‌​സാ​ൻ- ലോ​യ് ടീം ​ഈ ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ സം​ഗീ​ത സം​വി​ധാ​യ​ക​രാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ക​യാ​ണ്. വി​നാ​യ​ക് ശ​ശി​കു​മാ​റാ​ണ് ഇ​തി​ലെ ഗാ​ന​ങ്ങ​ൾ​ക്ക് വ​രി​ക​ൾ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

പാ​ൻ ഇ​ന്ത്യ​ൻ താ​ര​നി​ര​യാ​ണ് ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. അ​ർ​ജു​ൻ അ​ശോ​ക​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ റോ​ഷ​ൻ മാ​ത്യു, മാ​ർ​ക്കോ എ​ന്ന സി​നി​മ​യി​ൽ വി​ക്ട​ർ എ​ന്ന അ​ന്ധ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഇ​ഷാ​ൻ ഷൗ​ക്ക​ത്, വി​ശാ​ഖ് നാ​യ​ർ, പൂ​ജ മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു​ണ്ട്.

പ്രീ ​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം 2025 മെ​യ് മാ​സ​ത്തി​ൽ ആ​രം​ഭി​ക്കും. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ചി​ത്രം റി​ലീ​സി​നെ​ത്തി​ക്കാ​നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ലാ​ൻ.

2022ൽ ​കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ അ​വാ​ർ​ഡ് നേ​ടി​യ ഡെ​ഡ്ലൈ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തെ​ത്തു​ട​ർ​ന്ന് ത​ന്‍റെ അ​ടു​ത്ത പ്ര​ധാ​ന സം​രം​ഭ​ത്തി​ലേ​ക്ക് ചു​വ​ടു​വെ​ക്കു​ന്ന ഷി​ഹാ​ൻ ഷൌ​ക​ത്താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

മ​ല​യാ​ള സി​നി​മ​യു​ടെ ക​ഥ​പ​റ​ച്ചി​ലി​ന്‍റെ മി​ക​വി​നെ, ഗു​സ്തി വി​നോ​ദ​ത്തി​ന്‍റെ വ​ലി​യ ഊ​ർ​ജ​വു​മാ​യി സം​യോ​ജി​പ്പി​ക്കു​ക എ​ന്ന​താ​ണ് ച​ത്ത പ​ച്ചാ- റിം​ഗ് ഓ​ഫ് റൗ​ഡീ​സു​മാ​യി എ​ത്തു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ല​ക്‌​ഷ്യം.

കൂ​ടാ​തെ, ഈ ​ചി​ത്രം നി​ല​വി​ൽ നി​ര​വ​ധി പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ​ക്കാ​യി കാ​സ്റ്റിം​ഗ് ന​ട​ത്തു​ക​യും ചെ​യ്യു​ക​യാ​ണ്. ഈ ​മാ​സം ഒ​രു ഓ​പ്പ​ൺ കാ​സ്റ്റിം​ഗ് കോ​ൾ ആ​ണ് ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ക്കാ​നാ​യി ന​ട​ക്കു​ന്ന​ത്.

മാ​ർ​ക്കോ ഛായാ​ഗ്രാ​ഹ​ക​ൻ ച​ന്ദ്രു സെ​ൽ​വ​രാ​ജ്, ആ​ക്ഷ​ൻ- ക​ലൈ കിം​ഗ്സ​ൺ, എ​ഡി​റ്റിം​ഗ്- പ്ര​വീ​ൺ പ്ര​ഭാ​ക​ർ, മേ​ക്ക​പ്പ്- റോ​ണ​ക്സ് സേ​വ്യ​ർ, വ​സ്ത്രാ​ല​ങ്കാ​രം- മെ​ൽ​വി. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Movies

പ്രേ​ക്ഷ​ക​നി​ലെ പ്ര​ണ​യി​താ​വി​നെ അ​ള​ക്കു​ന്ന

"പാ​ടാ​ത്ത പൈ​ങ്കി​ളി' എ​ന്ന ഒ​റ്റ നോ​വ​ലി​ലൂ​ടെ മ​ല​യാ​ളി​യു​ടെ പ്രേ​മ സ​ങ്ക​ൽ​പം മാ​റ്റി​യ മു​ട്ട​ത്ത് വ​ർ​ക്കിക്ക് ​അ​ഭി​മാ​നി​ക്കാം. ഇ​തേ പേ​രി​ലു​ള്ള ചി​ത്ര​ത്തി​ന്‍റെ ച​ല​ച്ചി​ത്രാ​വി​ഷ്കാ​രം സൃ​ഷ്ടി​ച്ച ലോ​ല പ്ര​ണ​യഭാ​വ​ങ്ങ​ൾ പ​തി​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞി​ട്ടും മ​ല​യാ​ള സി​നി​മ​യെ വി​ട്ട് പോ​യി​ട്ടി​ല്ല.

മ​ഞ്ചാ​ടി​ക്കു​രു​വി​നെ സ്നേ​ഹി​ക്കു​ന്ന, പ്ര​ണ​യ​ത്തി​ൽ ഗൃ​ഹാ​തു​ര​ത്വം തേ​ടു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ നി​റ​യു​ന്ന "പ്ര​ണ​യ​വി​ലാ​സം' എ​ന്ന ചി​ത്ര​മാ​ണ് മലയാളത്തിലെ പൈ​ങ്കി​ളി പ​ര​മ്പ​ര​യുടെ ഏറ്റവും പു​തി​യ മു​ഖം. പൈ​ങ്കി​ളി എ​ന്ന വാ​ക്കി​ന് ദ​ശാ​ബ്ദ​ങ്ങ​ളാ​യി ചാ​ർ​ത്തി ന​ൽ​കി​യ മോ​ശം പ്ര​തി​ച്ഛാ​യ ഏ​റെ​ക്കു​റെ മ​റ​ച്ച് പി​ടി​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​ത്.

പ്രേ​മം, കാ​മം എ​ന്നി​വ വ്യ​ത്യ​സ്ത​മാ​ണെ​ന്ന അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ശ​യം, ഒ​രു ക​ഥാ​പാ​ത്ര​ത്തെ കൊ​ണ്ട് നേ​രി​ട്ട് പ​റ​യി​പ്പി​ച്ചാ​ണ് സം​വി​ധാ​യ​ക​ൻ നി​ഖി​ല്‍ മു​ര​ളി ചി​ത്രം തു​ട​ങ്ങു​ന്ന​ത്.

ജ്യോ​തി​ഷ് എം, ​സു​നു എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഒ​രു​ക്കി​യ തി​ര​ക്ക​ഥ​യു​ടെ ആ​ദ്യ​ഭാ​ഗം പ​റ​യു​ന്ന​ത് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ആ​യ നാ​യ​ക​നും ഭാ​ര്യ​യും ത​മ്മി​ലു​ള്ള നി​ശ​ബ്ദ അ​ക​ൽ​ച്ച​യാ​ണ്. മ​നോ​ജ് കെ.​യു അ​വ​ത​രി​പ്പി​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​ർ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വി​വാ​ഹേ​ത​ര പ്രേ​മ​ഭാ​വ​ങ്ങ​ൾ സ്ക്രീ​നി​ൽ മി​ന്നി​മ​റ​യു​ന്നു.

വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ പൂ​ർ​വ​കാ​ല പ്ര​ണ​യി​നി​യും ക​ട​ന്ന് വ​രു​ന്ന​തോ​ടെ, ചി​ത്രം കാ​ണു​ന്ന പ്രേ​ക്ഷ​ക​ർ ചി​ല​രെ​ങ്കി​ലും വി.​ജെ ജെ​യിം​സി​ന്‍റ "പ്ര​ണ​യോ​പ​നി​ഷ​ത്ത്' എ​ന്ന ക​ഥ ഓ​ർ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.​ മോ​ഹ​ൻ​ലാ​ൽ നി​റ​ഞ്ഞാ​ടി​യ "മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​മ്പോ​ൾ' എ​ന്ന ചി​ത്രം പ്ര​സ്തു​ത ക​ഥ ദൃ​ശ്യ​വ​ൽ​ക​രി​ച്ചി​രു​ന്ന​തി​നാ​ൽ പ്ര​ണ​യ​വി​ലാ​സം ആ​വ​ർ​ത്ത​ന വി​ര​സി​ത​മാ​യ ഒ​രു പ്ര​ണ​കാ​വ്യ​മാ​യി തീ​രു​മോ എ​ന്ന് ഒ​രു​വേ​ള പ്രേ​ക്ഷ​ക​നെ ചി​ന്തി​പ്പി​ക്കും.

എ​ന്നാ​ൽ ക​ഥാ​ഗ​തി​യി​ലെ ഒ​രു പ്ര​ധാ​ന സം​ഭ​വ​ത്തോ​ടെ ചി​ത്രം ഫ്ലാ​ഷ്ബാ​ക്കി​ലേ​ക്ക് മാ​റു​ന്നു. ഇ​തോ​ടെ പ​ങ്കാ​ളി​യു​ടെ പ​ഴ​യ പ്ര​ണ​യ​ത്തി​ൽ അ​സൂ​യ​പെ​ടു​ന്ന നാ​യ​ക​നും പു​തി​യൊ​രു പ്ര​ണ​യ ക​ഥ​യും സ്ക്രീ​നി​ൽ വെ​ളി​വാ​കു​ന്നു.

Latest News

Corehub Up